GK Study Group - Gandhiji

Gandhiji- Quiz


1. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?

ജോഹന്നാസ് ബര്‍ഗില്‍

2. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

അയ്യങ്കാളിയെ

3. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?

ദണ്ഡിയാത്ര

4. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?

നവ്ഖാലി

5. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?

ക്ഷേത്ര പ്രവേശന വിളംബരത്തെ

6. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?

ക്രിപ്സ് മിഷന്‍

7. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

8. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?

കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )

9. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?

സുഭാഷ് ചന്ദ്രബോസ്

10. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?

സി.രാജഗോപാലാചാരി

11. ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?

നവ ജീവന്‍ ട്രസ്റ്റ്

12. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?

എന്റെ ഗുരുനാഥന്‍

13. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?

മഹാദേവ ദേശായി

14. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?

1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍

15. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?

മഡലിന്‍ സ്ലേഡ് (Madlin Slad)

16. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?

ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്

17. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

യേശുക്രിസ്തു

18. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

19. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?

1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)

20. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?

ജവഹര്‍ലാല്‍ നെഹ്രു

21. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?

ജോണ്‍ ബ്രെയ് ലി

22. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?

ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു

23. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?

ശ്യാം ബെനഗല്‍

24. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?

നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

25. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?

രാജ്ഘട്ടില്‍

കൂറുമാറ്റ നിരോധന നിയമം
----------------------------------------------------
💡 ഏത് ഭരണഘടനാഭേദഗതി വഴിയാണ് കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്? 
     ✅️  52

 💡ഭരണഘടനയിലെ ഏതു വകുപ്പിലാണ് ഭേദഗതി വരുത്തിയത്? 
     ✅️ 102

💡 കൂറുമാറ്റ നിരോധന നിയമം ഭരണഘടനയിലെ എത്രാമത്തെ പട്ടികയിലാണ് കൂട്ടിച്ചേർത്തത്? 
    ✅️ 10 

 💡കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് ലോകസഭാ അംഗങ്ങളുടെ അയോഗ്യത യെ സംബന്ധിച്ച് തീരുമാനം എടുക്കുന്നത്? 
    ✅ലോക്സഭാ സ്പീക്കർ 

💡 കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് രാജ്യസഭ അംഗങ്ങളുടെ അയോഗ്യത പറ്റി തീരുമാനമെടുക്കുന്നത്? 
    ✅രാജ്യസഭാ ചെയർമാൻ

 💡കൂറുമാറ്റ നിരോധന നിയമ പ്രകാരം പാർലമെന്റ് നിന്നും പുറത്താക്കിയ ആദ്യ വ്യക്തി? 
    ✅ലാൽ ദുഹോമ


Speech on Gandhi Ji
https://drive.google.com/file/d/1XOhSuSXtjUlZe5b9XzRZB8zZzpPqBQv9/view?usp=drivesdk
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.