Current Affairs in Malayalam - 26/12/2019 ഇന്നത്തെ പ്രത്യേകതകൾ

 ഇന്നത്തെ പ്രത്യേകതകൾ - Current Affairs in Malayalam


26-12-2019



_*ഇന്ന് 2019 ഡിസംബർ 26, 1195 ധനു 10, 1441 റബീഉൽ ആഖിർ 29, വ്യാഴം*_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴


_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 26 വർഷത്തിലെ 360 (അധിവർഷത്തിൽ 361)-ാം ദിനമാണ്‌*_


➡ ചരിത്രസംഭവങ്ങൾ - Current Affairs in Malayalam



```1805 - ഓസ്ട്രിയയും ഫ്രാൻസും പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.


1860 - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു


1898 - മേരി ക്യൂറിയും പിയറേ ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.


1925 - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായി


2004 - ഇന്തോനേഷ്യ യിലെ സുമാത്ര പ്രഭവ കേന്ദ്രമായി , റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച സുനാമി ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു.```


➡ ജന്മദിനങ്ങൾ Current Affairs in Malayalam



```1899 - ഉദ്ധം സിംഗ്‌ - ( ജാലിയന്‍ വാലാ  വെടിവെപ്പിന് ഔദ്യോഗിക കയ്യൊപ്പ് ചാര്‍ത്തിയ മൈക്കല്‍ ഓഡയറിനെ നീണ്ട 21 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം വെടിവെച്ചുകൊന്ന ഉദ്ധം സിംഗ്‌ )


1914 - ബാബാ ആംടെ - ( പത്മശ്രീ, ബജാജ് അവാർഡ്, കൃഷിരത്ന,ദാമിയൻ ദത്തൻ അവാർഡ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ്, റമോൺ മാഗ്സസെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ച  സാമൂഹ്യ പ്രവർത്തകനും ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവര്ക്കൊപ്പം ക്വിറ്റ് ഇന്ത്യ സമരത്തിൽപങ്കെടുക്കുകയും, കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമായ“ആനന്ദവൻ" സ്ഥാപിക്കുകയും ചെയ്ത മുരളീധർ ദേവീദാസ് ആംടേ എന്ന ബാബാ ആംടെ )


1908 - കെ എം വർഗീസ്‌ - ( അധ്യാപകനും.കവിയും, സാഹിത്യകാരനും , വാഗ്മിയും ആയിരുന്ന   മഹാകവി ഇടയാറന്മുള വർഗീസ്‌ എന്നാ കെ എം വർഗീസ്‌ )


1945 - നരേന്ദ്ര പ്രസാദ്‌ - ( മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഭാവുകത്വം പകര്‍ന്നു കൊടുത്ത അതുല്യ നടനും സാഹിത്യ നിരൂപകനും, നാടകകൃത്തും, നാടക സംവിധായകനും, അധ്യാപകനും ആയിരുന്ന ഡോ.നരേന്ദ്ര പ്രസാദ്‌ )


1883 - മോറീസ്‌ ഉത്രില്ലൊ - ( വലിയ ചുവരെഴുത്തുകളോടുകൂടിയതും പഴക്കം ചെന്നതുമായ ദൃശ്യങ്ങൾ കടുപ്പംകൂടിയ നിറങ്ങളിൽ  വരയ്ക്കുകയും, പുതിയ ആശയങ്ങളെ സ്വതന്ത്രമായി ആവിഷ്ക്കരിക്കുമാറ് എണ്ണച്ചായത്തിൽ ചിത്രങ്ങൾ രചിച്ച ഫ്രഞ്ചു ചിത്രകാരൻ മോറീസ് ഉത്രില്ലൊ )


1893 - മാവോ സേ തൂങ്ങ്‌ - ( ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയും, വിപ്ലവകാരിയും, ഗറില്ലാ യുദ്ധതന്ത്രജ്ഞനും, മാർക്സിസ്റ്റ്‌ ചിന്തകനും, ആയിരുന്ന മാവോ സേതൂങ്‌ )


1910 - എമിലി ഷെങ്കൽ - ( ഓസ്ട്രിയൻ സ്വദേശിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹയാത്രികയും ഭാര്യയുമായിരുന്ന എമിലി ഷെങ്കൽ )


1955 - ദാവൂദ്‌ ഇബ്രാഹിം - ( ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം (ജ: ദാവൂദ് ഇബ്രാഹിം കർസർ). ഇപ്പോൾ പാകിസ്താനിലെ കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ.)


1791 - ചാൾസ്‌ ബാബേജ്‌ - ( ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാൾസ് ബാബേജ് കമ്പ്യൂട്ടറുകളുടെ പിതാവായാണ് അറിയപ്പെടുന്നത്. 1821ൽ ഡിഫറൻസ് എഞ്ചിൻ എന്ന ഉപകരണത്തിന്റെ രൂപരേഖ വികസിപ്പിച്ചു.ഇന്നത്തെ കമ്പ്യൂട്ടറിൻറെ ആദ്യകാല രൂപമായി കരുതപ്പെടുന്ന അനാലിറ്റിക്കൽ എഞ്ചിൻഎന്ന ഉപകരണത്തിൻറെ ആശയം കൊണ്ടുവരുന്നത് 1831 ൽ ആണ്. )


1862 - അലക്സാണ്ടർ അംഫിറ്റിയാട്രോവ് - (
റഷ്യൻ എഴുത്തുകാരനും നോവലിസ്റ്റും ചരിത്രകാരനും ആയിരുന്നു.)```


➡ ചരമവാർഷികങ്ങൾ - Current Affairs



```1975 - കെ സരസ്വതി അമ്മ - ( മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീ സ്വാതന്ത്ര്യവാദിയും അവശന്മാരുടേയും ആർത്തന്മാരുടേയും കഥകൾ എഴുതിയ  കെ.സരസ്വതി അമ്മ )


1989 - കെ പി കൃഷ്ണ കുമാർ - ( അന്താരാഷ്ട്ര പ്രശസ്തനായ ശിൽപ്പിയും ആധുനിക ഇന്ത്യൻ ചിത്രകലയിലെ   റാഡിക്കൽ മൂവ്മെന്റിന് രൂപം കൊടുത്തവരിൽ പ്രധാനിയായിരുന്ന   കെ.പി. കൃഷ്ണകുമാർ )


1989 - കാർട്ടൂണിസ്റ്റ്‌ ശങ്കർ - ( മലയാള പത്രങ്ങളിലെ കാർട്ടൂൺ പംക്തികൾക്ക് തുടക്കമിട്ട കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ എന്ന കെ. ശങ്കരപിള്ള )


1994 - പള്ളിക്കര മുഹമ്മദ്‌ - ( ചെറുകഥാകാരനും, രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനും സിനിമ സംവിധായകനും, നോവലിസ്റ്റും ആയിരുന്ന പള്ളിക്കര മുഹമ്മദ്‌ )


2014 - രാജൻ ദേവദാസ്‌ - ( നെഹ്രു മുതൽ മൻമോഹൻ സിങ് വരെയുള്ള ഇന്ത്യാ പ്രധാനമന്ത്രിമാർ അമേരിക്ക സന്ദർശിച്ചപ്പോൾ ഫോട്ടോയെടുത്തിരുന്ന ഇന്തോ-അമേരിക്കൻ ഫോട്ടോഗ്രാഫറായിരുന്ന രാജൻ ദേവദാസ്‌ )


1530 - ബാബർ ചക്രവർത്തി - ( മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ  ബാബർ എന്ന്‍ വിളിച്ചിരുന്ന സഹീറുദ്ദീൻ മുഹമ്മദ്‌ )


1981 - എൻ സാവിത്രി - ( കൊഞ്ചും ചിലങ്കൈ, പാശമലര്‍, കളത്തൂര്‍ കണ്ണമ്മ, പാവമന്നിപ്പ് , പാര്‍ത്താല്‍ പശി തീരും , കൈകൊടുത്ത ദൈവം, തിരുവിളയാടല്‍, പടിത്താല്‍ മാത്രം പോതുമാ, തുടങ്ങിയ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച   തെലുഗ് നടി എന്‍. സാവിത്രി )


1986 - ബിന ദാസ്‌ - ( ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണെതിരേ സർവ്വകലാശാ ബിരുദദാന ചടങ്ങിൽ വെച്ച് നിറയൊഴിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകയും, വിപ്ലവകാരിയും ആയിരുന്നു ബിന ദാസ്‌ )


1999 - ശങ്കർ ദയാൽ ശർമ്മ - ( ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമം പഠിപ്പിച്ചിട്ടുള്ള സ്വതന്ത്ര ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതി ശങ്കർ ദയാൽ ശർമ )


2011 - എസ്‌ ബംഗാരപ്പ  - ( കർണ്ണാടക മുൻ മുഖ്യമന്ത്രിയും , കർണാടക വികാസ് പാർട്ടി, കർണാടക കോൺഗ്രസ് പാർട്ടി എന്നിവയുടെ സ്ഥാപകനും,  ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാർഷികം, ജലസേചനം എന്നീവകുപ്പുകളുടെ മന്ത്രിയായും, മുഖ്യമന്ത്രിയായും എം പി യായും സേവനമനുഷ്ഠിച്ച എസ്. ബംഗാരപ്പ )


2005 - കെറി പാക്കർ - ( ആസ്‌ത്രേലിയയിലെ വേൾഡ് സീരിസ് ക്രിക്കറ്റ് ആരംഭിക്കുകയും, വർണവസ്ത്രങ്ങൾ, രാത്രിമത്സരങ്ങൾ, വെളുത്ത പന്ത് തുടങ്ങിയ ആശയങ്ങൾ ഏകദിന ക്രിക്കറ്റിൽ പ്രാവർത്തികമാക്കുകയും ,ടെലിവിഷൻ ചാനലുകൾ, റേഡിയോ നിലയങ്ങൾ, ആസ്‌ത്രേലിയൻ വിമൻസ് വീക്‌ലി, ബുള്ളറ്റിൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുള്ള കൺസോളിഡേറ്റസ് പ്രസ് ഹോൾസിങ്‌സിന്റെ ചെയർമാനുമായിരുന്ന കെറി പാക്കർ എന്ന കെറി ഫ്രാൻസിസ് ബുൾമോർ പാക്കർ )


1972 - ഹാരി എസ്‌ ട്രൂമാൻ - ( രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇടാനുള്ള തീരുമാനമെടുത്ത് യുദ്ധം അവസാനിപ്പിച്ച 
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാൻ )


1944 - പെയർ ബോണി - ( രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫ്രഞ്ചു വിചാരണക്കോടതി ദേശദ്രോഹക്കുറ്റത്തിന് വധശിക്ഷ നല്കിയ, ഫ്രഞ്ചു ഗെസ്റ്റപോയുടെ തലവന്മാരിൽ ഒരാളായിരുന്ന പെയർ ബോണി )


1931 - മെൽവിൻ ഡ്യുയി - ( ഒരു അമേരിക്കൻലൈബ്രേറിയനായിരുന്നു. ഗ്രന്ഥശാലകളിൽപുസ്തക ക്രമീകരണത്തിന് ഉപയോഗപ്പെടുത്തുന്ന ഡ്യൂയി ഡെസിമൽ വർഗ്ഗീകരണ‍‍‍‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിത്തീർന്ന മെൽവിൽ ഡ്യൂയി )


2006 - ജെറാൾഡ്‌ ഫോർഡ്‌ - ( അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെട്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ജെറാൾഡ് ഫോർഡ്. ജെറാൾഡ് റുഡോൾഫ് ഫോർഡ് ജൂനിയർ എന്നാണ് പൂർണനാമം.വാട്ടർഗേറ്റ് വിവാദത്തിന്റെ ഫലമായി റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡണ്ട് പദം രാജിവച്ചതിനെ തുടർന്ന്, വൈസ് പ്രസിഡണ്ടായിരുന്ന ജെറാൾഡ് ഫോർഡ് പ്രസിഡണ്ടായി സ്ഥാനമേൽക്കുകയായിരുന്നു )```



⭕ _ബോക്സിങ്ങ് ഡെ_


⭕ _സ്ലോവേനിയ: സ്വാതന്ത്ര്യ ദിനം ഏകത ദിനം_


⭕ _കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപന ദിനം (1925)_


⭕ _2004-ഡിസംബർ 24ന് ഇന്ത്യൻ മഹാ സമുദ്രത്തിലെ അതിശക്തമായ ഭൂകമ്പം സൃഷ്ടിച്ച സുനാമി എതാണ്‌ട് 2,30,000 പേരുടെ ജീവൻ അപഹരിച്ചു .ഇന്തോനേഷ്യയിലെ സുമാത്ര ദീപിലാണ്‌ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയത്._

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.