Historical Events and Importance of December 31st - Current Affairs in Malayalam

Current Affairs

 ഇന്നത്തെ പ്രത്യേകതകൾ 

31-12-2019

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

ഇന്ന് 2019 ഡിസംബർ 31, 1195 ധനു 15, 1441 ജമാദുൽ അവ്വൽ 04, ചൊവ്വ


🔴🔵🔴🔵🔴🔵🔴🔵🔴🔵🔴


_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 31 വർഷത്തിലെ 365 (അധിവർഷത്തിൽ 366)-ാം ദിനമാണ്‌*_


ചരിത്രസംഭവങ്ങൾ


```1599 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി


1695 - ബ്രിട്ടനിൽ ജനൽ നികുതി ഏർപ്പെടുത്തി.


1857 - വിക്ടോറിയ രാജ്ഞി, ഒട്ടാവ കാനഡയുടെ തലസ്ഥാനമായി തിരഞ്ഞെടുത്തു.


1879 - തോമസ് ആൽ‌വ എഡിസൺ ലൈറ്റ് ബൾബ് പൊതുവേദിയിൽ അവതരിപ്പിച്ചു.


1999 - ബോറിസ് യെൽസിൻ റഷ്യൻ പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജിവെച്ചു.```


ജനനം


```1943 - ബെൻ കിംഗ്സ്‌ലി - ( ഗാന്ധി എന്ന ചലച്ചിത്രത്തിൽ   മഹാത്മാഗാന്ധിയുടെവേഷം ചെയ്തതിനു മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ച. ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് തുടങ്ങിയ . പുരസ്ക്കാരങ്ങൾ നേടിയ ബ്രിട്ടീഷ് നടൻ  കൃഷ്ണ പണ്ഡിറ്റ് ഭൻജി  എന്ന ബെൻ കിംഗ്സ്‌ലി )


1939 - ആന്റണി ഹോപ്‌കിൻസ്‌ - ( . ദി എലിഫന്റ് മാൻ, ബ്രാം സ്റ്റോക്കേർസ് ഡ്രാക്കുള, ദ റിമെയിൻസ് ഓഫ് ദ ഡേ, ദ മാസ്ക്ക് ഓഫ് സോറോ, ഹാർട്ട്‌സ് ഇൻ അറ്റ്ലാന്റിസ്, നിക്സൺ, ഫ്രാക്‌ചർ തുടങ്ങിയ ചിത്രങ്ങൾ കൂടാതെ  ദ സൈലൻസ് ഓഫ് ദ ലാംബ്സ്,   ഹാനിബാൾ, റെഡ് ഡ്രാഗൺ എന്നീ ചിത്രങ്ങളിൽ നരഭോജിയായ, ഹാനിബാൽ ലെക്റ്റർ എന്ന കഥാപാത്രം അവതരിപ്പിച്ച,  ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ നടന്മാരിൽ ഒരാളായി  പലരും പരിഗണിക്കുന്ന,  സർ ഫിലിപ്പ് ആന്റണി ഹോപ്കിൻസ് എന്ന ആന്റണി ഹോപ്കിൻസ്‌ )


1956 - പ്രഭു - (പ്രമുഖ നടനായ ശിവാജി ഗണേശന്റെ   മകനും തമിഴിലെ അഭിനേതാവുമായ  പ്രഭു )


1941 - സർ അലക്സാണ്ടർ ചാപ്മാൻ അലക്സ്‌ ഫെർഗൂസൻ - ( മുൻ സ്കോട്ടിഷ്ഫുട്ബോൾ താരവും ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ മാനേജറുമായ സർ അലക്സ്, ഫെർഗി എന്നീ പേരുകളിൽ അറിയപ്പെടുന്ന സർ അലക്സാണ്ടർ ചാപ്മാൻ "അലക്സ്" ഫെർഗൂസൺ )


1947 - നാഞ്ചിൽ നാടൻ (ജി സുബൃഹ്മണ്യം) - ( ആധുനിക തമിഴ് സാഹിത്യകാരന്മാരിൽ പ്രമുഖനായ നാഞ്ചിൽ നാടൻ എന്ന പേരിലെഴുതുന്ന ജി. സുബ്രമണ്യം )


1935 - സൽമാൻ ബിൻ അബ്ദുൽ അസീസ്‌ അൽ സൗദ്‌  - ( സൗദി അറേബ്യയുടെ  രാജാവായ   സൽമാൻ ബിൻ അബ്ദുൽ അസീസ്‌ അൽ സൗദ്‌ )


1514 - ആൽഡ്രെയാസ്‌ വിസേലിയസ്‌ - ( ശരീരശാസ്ത്രജ്ഞനും ഭിഷഗ്വരനും എന്ന നിലയിൽ ആധുനിക വൈദ്യശാസ്ത്രത്തിനു ശാസ്തീയമുഖം നൽകുന്നതിൽ വളരെയേറെ പങ്ക് വഹിക്കുകയും, വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ സെമിത്തേരിയിൽ പോയി ശവശരീരങ്ങൾ കീറി മുറിച്ചു പഠിക്കുകയും, ദി കോർപോറിസ് ഫാബ്രിക   1543ൽ കേവലം 29 വയസുള്ള സമയത്ത്, പേശികളുടെ പ്രവർത്തനരീതി ആമാശയം തലചോർ എന്നിവയുടെ ഘടന , ഹൃദയത്തിന്റെ പ്രവർത്തനം , എല്ലുകളുടെ ഘടന എന്നിവയെ കുറിച്ചുള്ള ആധികാരിക പരാമർശങ്ങൾ അടങ്ങിയ മനുഷ്യശരീര ശാസ്ത്രത്തെ പറ്റി പ്രധിപാധിക്കുന്ന ആദ്യആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന ദി ഹുമാനി കോർപോറിസ് ഫാബ്രിക രചിക്കുകയും  ചെയ്ത ബൽജിയൻ ശാസ്ത്രജ്ഞൻ ആൻഡ്രെയാസ് വിസേലിയസ്‌ )


1738 - ചാൾസ്‌ കോൺവാലീസ്‌ - ( കോൺവാലീസ്‌ പ്രഭു ) - ( ബ്രീട്ടീഷ് സെനികനിരയിലെ മൂതിർന്ന സൈന്യാധിപനായിരുന്നതിനു പുറമേ ഐർലൻഡിലും ഇന്ത്യയിലും ബ്രിട്ടീഷ് അധീനപ്രദേശങ്ങളുടെ ഭരണകർത്താവും സൈന്യാധിപനും ആയിരുന്നയാളും തന്റെ ഭരണകാലത്ത്   ഐർലൻഡിൽ നടപ്പാക്കിയ യൂണിയൻ നിയമം ഇന്ത്യയിലെ കോൺവാലിസ് നിയമം തുടങ്ങിയ നിർണ്ണായകനടപടികൾ കൈക്കൊള്ളുകയും ചെയ്ത കോൺവാലിസ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് കോൺവാലിസ്‌ )


1880 - ജോർജ്‌ കാറ്റ്‌ലറ്റ്‌ മാർഷൽ ജൂനിയർ - ( രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യകക്ഷിയുടെ സൈന്യത്തെ നയിച്ച അമേരിക്കൻ . ചീഫ് ഓഫ് സ്റ്റാഫും സെക്രട്ടറി ഒഫ് സ്റ്റെ റ്റും സെക്രട്ടറി ഓഫ് ഡിഫന്സും ആയി സേവനമനുഷ്ഠിച്ച ജോർജ്ജ് കാറ്റ് ലറ്റ് മാർഷൽ ജൂനിയർ )```


മരണം


```2018 - സൈമൺ ബ്രിട്ടോ - ( എസ്‌ എഫ്‌ ഐ നേതാവായിരിക്കെ അക്രമത്തിൽ ശരീരം തളർന്ന പിന്നീട്‌ നിയമസഭയിൽ ആംഗ്ലൊ ഇന്ത്യൻ പ്രതിനിധി ആയ  നിരവധി ഗ്രന്ഥങ്ങൾ രചിച്ച സൈമൺ ബ്രിട്ടൊ )


1953 - കെ സി മാമൻ മാപ്പിള - ( മലയാള മനോരമയുടെ സ്ഥാപകനായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സഹോദരന്റെ പുത്രനും ട്രാവൻകൂർ നാഷണൽ ബാങ്കിന്റെ സ്ഥാപകനും, മലയാള മനോരമ ദിനപത്രത്തിന്റെ രണ്ടാമത്തെ പത്രാധിപരും, സി പി രാമസ്വാമി അയ്യരുടെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജയിൽ വാസമടക്കം പല ദ്രോഹങ്ങളും സഹിക്കേണ്ടി വന്ന  പ്രശസ്ത പണ്ഡിതനും, വിദഗ്ദ്ധനായ പത്രപ്രവര്‍ത്തകനും‍, വ്യവസായ തല്‍പ്പരനും ആയിരുന്ന കെ.സി. മാമ്മൻ മാപ്പിള )


1961 - ടി എം വർഗീസ്‌ - ( അഭിഭാഷകനും, സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെസ്ഥാപകരിലൊരാളും തിരു-കൊച്ചി സംസ്ഥാനത്തിലെ 1952-ലെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന ടി.എം. വർഗീസ്‌ )


2000 - വി വി കെ വാലത്ത്‌ - ( നിരവധി ചരിത്രഗ്രന്ഥങ്ങളുടെ കർത്താവായ വി.വി.കെ. വാലത്ത്‌ )


1384 - ജോൺ വൈക്ലിഫ്‌ - ( ബൈബിൾ പരിഭാഷകനും, പണ്ഡിതനും, സെമിനാരി പ്രൊഫസറും,പതിനാലാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ സഭാനവീകരണത്തിനു ശ്രമിക്കുകയും ,മാർപ്പാപ്പയെ അന്തിക്രിസ്തുവെന്നു വിളിക്കുകയും ചെയ്ത  ജോൺ വൈക്ലിഫ്‌ )


1691 - റോബർട്ട്‌ ബോയിൽ - ( ജ്വലനം, ശ്വസനം, വാതകങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ  ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞനായ് കണക്കാക്കപ്പെടുന്ന രസതന്ത്ര ശാസ്‌ത്രജ്ഞനും,  ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു തത്ത്വചിന്തകനുമായിരുന്ന റോബർട്ട് ബോയിൽ )


1877 - ഗുസ്താവ്‌ കൂർബെയെ - ( ചിത്രകലയിൽ നവീനമായ സാമുഹ്യ വിമർശം  ഉൾപ്പെടുത്തിയ  പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഫ്രഞ്ച് പെയിന്ററും റിയലിസ്റ്റ് ശൈലിയുടെ മുഖ്യ വക്താവുമായിരുന്ന ഗുസ്താവ് കൂർബെയെ )


2891 - സാമുവൽ അജയ്‌ ക്രൗത്തർ - ( ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ തദ്ദേശീയ ആംഗ്ലിക്കൻ മെത്രാനും വേദപ്രചാരകനും ബഹുഭാഷാനിപുണനും ആയിരുന്ന നൈജീരിയക്കാരൻ സാമുവൽ അജയി ക്രൗത്തർ )


1962 - ചാൾസ്‌ ഗാൾട്ടൻ ഡാർവ്വിൻ - ( പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് റോബർട്ട് ഡാർവിന്റെ പൗത്രനും  ഡാർവിൻ തിയറി എന്നറിയപ്പെടുന്ന  എക്സ്-റേവിഭംഗനത്തിന്റെ ബലതന്ത്ര സിദ്ധാന്തം  വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ്ഭൗതികശാസ്ത്രജ്ഞനായിരുന്ന  ചാൾസ് ഗാൾട്ടൻ ഡാർവിൻ )


1980 - മാർഷൽ മൿലൂഹൻ - ( മാധ്യമമാണ്‌ സന്ദേശം ആഗോള ഗ്രാമം എന്നീ പ്രശസ്ത വാചകങ്ങളുടെ കർത്താവും, ആശയവിനിമയ സാങ്കേതികവിദ്യയും മാധ്യമങ്ങളും ആധുനിക സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പ്രവചനസ്വഭാവത്തോടെ  എഴുതുകയും ചെയ്ത കനേഡിയൻ വിദ്യാഭ്യാസ വിചക്ഷണനും,  തത്വജ്ഞാനിയും പണ്ഡിതനും ആയ മാർഷൽ മക്‌ലൂഹൻ )```


മറ്റു പ്രത്യേകതകൾ


⭕ _ഇന്ന് തുഞ്ചൻ ദിനം - തുഞ്ചത്ത്‌ എഴുത്തച്ചന്റെ സ്മരണ നില നിർത്താനായി ആചരിക്കുന്ന ദിനം ആണിന്ന്. മലയാള ഭാഷാ പിതാവിന്‌ മുന്നിൽ പ്രണാമം_
   

⭕ _ആഗോള സമാധാന മണിക്കൂർ - ( ഡിസംബർ 31 , 11.30 പി എം മുതൽ ജനുവരി 1, 12.30 എ എം വരെ ആണ്‌ ഇത്‌ ആചരിക്കുന്നത്‌. യുദ്ധങ്ങളില്ലാത്ത സമാധാനപരമായ ഒരു ലോകത്തിന്‌ വേണ്ടിയുള്ള കരുതൽ ആണിത്‌, നമുക്കും പങ്കു ചേരാം )_


⭕ _പുതുവത്സര പൂർവ്വ സന്ധ്യ , ആഴ്ച, മാസ, വർഷാവസാന ദിനം_


⭕ _അസർബൈജാൻ: അന്തർ രാഷ്ട്ര ഐക്യദാർഢ്യ ദിനം_


🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.