🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
_*🌐 ഇന്നത്തെ പ്രത്യേകതകൾ 🌐*_
_*24-12-2019*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
_*ഇന്ന് 2019 ഡിസംബർ 24, 1195 ധനു 08, 1441 റബീഉൽ ആഖിർ 26, തിങ്കൾ*,_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 24 വർഷത്തിലെ 358 (അധിവർഷത്തിൽ 359)-ാം ദിനമാണ്.*_
_➡ *ചരിത്രസംഭവങ്ങൾ*_
```1800 - നെപ്പോളിയനെതിരെ വധശ്രമം
1923 - അൽബേനിയ റിപ്പബ്ലിക്കായി
1941 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്റെ സൈന്യം ഹോങ്‌കോങ്ങ് പിടിച്ചടക്കി
1951 - ലിബിയ ഇറ്റലിയിൽ നിന്നും സ്വതന്ത്രമായി.
1999 – 190 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ലേക്ക് യാത്ര തിരിച്ച എയർലൈൻസ് വിമാനം റാഞ്ചി കാണ്ടഹാർ വിമാനത്താവളത്തിൽ ഇറക്കി.
2002 - ഡെൽഹി മെട്രോ പ്രവർത്തനമാരംഭിച്ചു.```
_➡ *ജന്മദിനങ്ങൾ*_
```1959 - അനിൽ കപൂർ - ( ബോളിവുഡ് സിനിമാതാരം അനിൽ കപൂർ )
1987 - അനുമോൾ - ( ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള അനുമോൾ )
1988 - പിയൂഷ് ചൗള - ( ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ലെഗ് സ്പിൻ ബൗളറുമായ ഭാരതീയ ക്രിക്കറ്റ് കളിക്കാരൻ പിയുഷ് ചാവ്ള )
1957 - ഹമീദ് കർസായി - ( അഫ്‌ഗാനിസ്ഥാന്റെ പന്ത്രണ്ടാമത്തെ പ്രസിഡണ്ട് ആയിരുന്ന ഹമീദ് കർസായി )
1924 - മുഹമ്മദ് റാഫി - ( ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നനായിരുന്ന മുഹമ്മദ് റാഫി )
1818 - ജെയിംസ് പ്രസ്കോട്ട് ജൂൾ - ( സൗരോർജ്ജം, രാസോർജ്ജം, പ്രകാശോർജ്ജം തുടങ്ങിയവയെല്ലാം ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് പരീക്ഷണത്തിലൂടെ ആദ്യമായി പ്രസ്താവിച്ചപ്രശസ്തനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ ജെയിംസ് പ്രെസ്കോട്ട് ജൂൾ )
1868 - എമ്മാനുവൽ ലാസ്കർ - ( ചെസ്സിനെ സംബന്ധിച്ച് ആധികാരികമായ പല ഗ്രന്ഥങ്ങളും രചിച്ച, ചെസ് ചരിത്രത്തിലെ ഏറ്റവും കരുത്തന്മാരായ കളിക്കാരിൽ അഗ്രഗണ്യസ്ഥാനമുള്ള , ഗണിതശാസ്ത്രത്തിലും തത്ത്വചിന്തയിലും ഒരുപോലെ ആകൃഷ്ടനായിരുന്ന ലോക ചെസ്സ് ചാമ്പ്യനായിരുന്ന. എമ്മാനുവൽ ലാസ്കർ )
1967 - പപ്പു യാദവ് - ( വിവിധ പാർട്ടികളുടെ ബാനറിൽ വിവിധ ലോകസഭ മണ്ഡലങ്ങളിൽ നിന്ന് 4 വട്ടം ലോകസഭാ അംഗം ആയ പപു യാദവ്)
1937 - കുതിരവട്ടം പപ്പു - ( മലയാളത്തിലെ പ്രമുഖ ഹാസ്യ താരം ആയിരുന്ന കുതിരവട്ടം പപ്പു )```
_➡ *ചരമവാർഷികങ്ങൾ*_
```1966 - ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ - ( പ്രശസ്ത മലയാളം കവയിത്രി ബാലാമണിയമ്മയുടെ ഗുരുവും ശാകുന്തളം, കർണഭാരം, വിക്രമോർവശീയം എന്നീ സംസ്കൃത കൃതികൾ മലയാളത്തിലേയ്ക് തർജമ ചെയ്ത സുകുമാരകവി ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ )
1967 - പി സി കോരുത് - ( പത്രപ്രവർത്തകനും ചെറുകഥാ കൃത്തും ആയിരുന്ന പിസി കോരുത് )
1991 - എസ് കുമാരൻ - ( പുന്നപ്രവയലാർ സ്വതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.പി യും (രാജ്യസഭാംഗം) മാരാരിക്കുളം മുൻ എം.എൽ.എ. യുമായിരുന്നു എസ്. കുമാരൻ )
1997 - എം സി എബ്രഹാം - ( മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ്, ക്നാനയ മഹാജനസഭ ജനറൽ സെക്രട്ടറി, സ്വാതന്ത്ര സമരസേനാനി, കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി, കെ.പി.സി.സി. എക്സിക്യൂട്ടിവ് കമ്മറ്റിയംഗം, കെ.റ്റി.ഡി.സി. മേധാവി, അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ബാങ്ക് ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഒന്നാമത്തെയും രണ്ടാമത്തേയും കേരള നിയമസഭയിൽ അംഗമായിരുന്ന കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകൻ എം.സി. എബ്രഹാം )
1999 - കടത്തനാട്ട് മാധവിയമ്മ - ( സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രി കടത്തനാട്ട് മാധവിയമ്മ )
2002 - സി കെ വിശ്വനാഥൻ - ( ചെത്തു തൊഴിലാളി യൂണിയന്‍ പ്രസിഡന്റും, സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭയില്‍ വൈക്കത്തു നിന്നുളള ആദ്യ കമ്മ്യൂണിസ്റ്റ് എം.എല്‍.എയുമായിരുന്ന സി.കെ വിശ്വനാഥൻ )
1973 - ഇ വി രാമസ്വാമി നായ്ക്കർ - ( ജാതിക്കെതിരെ അണ്ണാ ദുരൈക്കൊപ്പം പോരാടി ദ്രാവിഡ കഴകം തൂപികരിച്ച തന്തൈപെരിയാർ എന്ന് അറിയപ്പെട്ടിരുന്ന ഇ.വി.രാമസ്വാമി നായ്കർ )
1987 - എം ജി ആർ - (തമിഴ് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളും, തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ പുരൈട്ചി തലൈവർ (വിപ്ലവ നായകൻ) ഭാരതരത്ന,മരത്തൂർ ഗോപാല രാമചന്ദ്രൻ )
1524 - വാസ്കോഡ ഗാമ - ( പടിഞ്ഞാറൻ രാജ്യങ്ങളും പൌരസ്ത്യ സംസ്കാരവുമായിട്ടുള്ള ബന്ധത്തിനു തുടക്കം കുറിക്കുന്നതിനു മുന്നോടിയായി കടൽമാർഗ്ഗം കണ്ടു പിടിച്ച് ഭാരതത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ നാവിക പര്യവേഷകൻ വാസ്കൊ ഡ ഗാമ )
2008 - സാമുവൽ പി ഹണ്ടിംഗ്‌ടൺ - ( ദി ക്‌ളാഷ് ഓഫ് സിവിലൈസേഷൻസ് (ജനപദങ്ങളുടെ സംഘർഷം) എന്ന ശീതയുദ്ധത്തിനുശേഷമുള്ള ലോകവ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രബന്ധത്തിലൂടെ ശ്രദ്ധേയനായ യാഥാസ്തിക അമേരിക്കൻ രാഷ്ട്രീയ ചിന്തകനും, ഹാർവാർഡ് സർവകലാശാല യിലെ രാഷ്ട്രീയമീംമാംസാ പ്രൊഫസ്സറു മായിരുന്ന സാമുവൽ പി. ഹണ്ടിങ്ടൺ )
2008 - ഹരോൾഡ് പിന്റർ - ( ദ് ബർത്ത്ഡേ പാർട്ടി', 'ദ് കെയർടേക്കർ' തുടങ്ങിയ നാടകങ്ങൾ രചിച്ച്, നാടകത്തെ അതിന്റെ അടിസ്ഥാന ഘടനകളിലേക്ക് മടക്കിക്കൊണ്ടുവന്ന മഹാൻ എന്ന് നോബൽ പുരസ്കാര കമ്മിറ്റി വിശേഷിപ്പിച്ച ഇംഗ്ലീഷ് നാടകകൃത്തും സംവിധായകനുമായിരുന്ന ഹാരോൾഡ് പിന്റർ )
1873 - അമേരിക്കൻ വ്യവസായിയും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, ആശുപത്രി, മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ സ്ഥാപകനുമായ ജോൺസ് ഹോപ്കിൻസിന്റെ ചരമദിനം```
_➡ *മറ്റു പ്രത്യേകതകൾ*_
⭕ _ഇന്ന് ദേശീയ ഉപഭോക്തൄ ദിനം_
⭕ _ലിബിയ: സ്വാതന്ത്ര്യ ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴