13-01-2020
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
_*ഇന്ന് 2020 ജനുവരി 13 ,1195 ധനു 28, 1441 ജമാദുൽ അവ്വൽ 17, തിങ്കൾ*_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13 വർഷത്തിലെ 13-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 352 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 353)*_
➡ ചരിത്രസംഭവങ്ങൾ
```1602 – വില്യം ഷേക്സ്പിയറുടെ ദ മെറി വൈവ്സ് ഓഫ് വിൻഡ്സർ പ്രസിദ്ധീകരിച്ചു.
1610 – ഗലീലിയോ ഗലീലി വ്യാഴത്തിന്റെ നാലാമത് ഉപഗ്രഹമായ കാലിസ്റ്റോ കണ്ടെത്തി.
1822 - എപിഡൗറസിലെ ആദ്യ ദേശീയ സമ്മേളനത്തിൽ ഗ്രീക്ക് പതാകയുടെ രൂപകല്പന സ്വീകരിച്ചു.
1849 - വാൻകൂവർ ദ്വീപിൽ കോളനി സ്ഥാപിതമായി.
1910 - ആദ്യത്തെ പൊതു റേഡിയോ പ്രക്ഷേപണം നടക്കുന്നു; ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഓപറ ഹൌസിൽ നിന്നും ഓപറസ് കാവല്ലേറിയ റുസ്റ്റിക്കാനയുടെയും പഗ്ലിയാച്ചിയുടെയും ഒരു ലൈവ് പെർഫോമൻസ് അയക്കുന്നു.
1930 – മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രം പ്രസിദ്ധീകരിക്കപ്പെട്ടു.
1939 - ഓസ്ട്രേലിയയിലെ 20,000 ചതുരശ്ര കിലോമീറ്റർ സ്ഥലത്തെ ബ്ലാക് ഫ്രൈഡേ കാട്ടുതീ, 71 പേരുടെ ജീവൻ അപഹരിക്കുന്നു.
1942 - ഹെൻറി ഫോഡ് ഒരു പ്ലാസ്റ്റിക് ഓട്ടോമൊബൈൽ പേറ്റന്റ് സ്വന്തമാക്കി. അത് സാധാരണ നിരക്കിനേക്കാൾ 30% ഭാരം കുറവാണ്.
1964 – കൊൽക്കത്തയിൽ വർഗ്ഗീയ കലാപം.
2001 - ഇഎൽ സാൽവഡോറിൽ ഒരു ഭൂകമ്പം ഉണ്ടായി, 800 ൽ അധികം പേർ കൊല്ലപ്പെട്ടു.
2018 - ഹവായിയിലെ ഒരു മിസൈൽ സമരത്തെക്കുറിച്ച് തെറ്റായി അടിയന്തര മുന്നറിയിപ്പ് നൽകിയത് സംസ്ഥാനത്ത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു.```
ജനനം
```1949 - രാകേഷ് ശർമ്മ - ( 1984 ഏപ്രിൽ 2-ന് റഷ്യൻ നിർമ്മിത സോയൂസ് ടി-11 എന്ന വാഹനത്തിൽ ബഹിരാകാശത്ത് പോയ പ്രഥമ ഭാരതീയൻ രാകേഷ് ശർമ )
1977 - ഒർലാന്റൊ ബ്ലൂം - ( ലോർഡ് ഓഫ് ദ റിങ്സ് , പൈറേറ്റ്സ് ഓഫ് ദ കരീബിയൻ, ട്രോയ്, എലിസബത്ത് ടൗൺ, കിങ്ഡം ഓഫ് ഹെവൻ , ഡെഡ് മാൻസ് ചെസ്റ്റ്, അറ്റ് വേൾഡ്സ് എന്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഇഗ്ലീഷ് താരം ഒർളാന്റോ ജൊനാഥാൻ ബ്ലാങ്കാർഡ് ബ്ലൂം എന്ന ഒർളാന്റോ ബ്ലൂം )
1972 - ഇ എസ് ബിജിമോൾ - ( നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും, സി പി ഐ സ്റ്റെറ്റ് കൌൺസിൽ അംഗവും പീരുമേടിനെ പ്രതിനിധീകരിക്കുന്ന നിയമസഭ അംഗവുമായ ഇ.എസ്. ബിജിമോൾ )
1988 - അധ്യയൻ സുമൻ - ( ഹിന്ദി നടൻ ശേഖർ സുമന്റെ മകനും ഹിന്ദിയിൽ അഭിനയിക്കുന്ന ഒരു പുതുമുഖവുമായ അദ്ധ്യയൻ സുമൻ )
1983 - വിനയ് ഫോർട്ട് - ( മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ദേയനായ വിനയ് ഫോർട്ട് )
1978 -അശ്മിത് പട്ടേൽ - ( ഹിന്ദിയിലെ ചലചിത്ര നടൻ അശ്മിത് പട്ടേൽ )
1983 - ഇമ്രാൻ ഖാൻ - ( ഹിന്ദിയിൽ അഭിനയിക്കുന്ന നടനും അമീർഖാനിന്റെ അനന്തരവനുമായ ഇമ്രാൻ ഖാൻ)
1968 - രൺവീർ ഷോരെ - ( ടെലിവിഷൻ അവതാരകനും ചലചിത്ര നടനുമായ രൺവീർ ഷോരെ )
1938 - നോബനീത ദേബ സെൻ - ( ബംഗാളി ഇന്ത്യൻ നോവലിസ്റ്റുംഅദ്ധ്യാപികയും കവയിതിയുമായ നോബനീത ദേബ സെൻ )
1903 - കെ സി ജോർജ് - ( കേരള നിയമസഭയിലൽ ആദ്യമായി ഭക്ഷ്യവകുപ്പും, വനം വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന കെ.സി. ജോർജ്ജ് )
1913 - സി അച്യുതമെനോൻ - ( സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവും കേരളാ മുഖ്യമന്ത്രിയും ആയിരുന്ന ചേലാട്ട് അച്യുതമേനോൻ )
1864 - വിൽഹം വീൻ - ( താപത്തെയും വൈദ്യുത കാന്തികതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു ബ്ലാക്ബോഡിയിൽ നിന്നും പ്രസരിക്കുന്ന വികിരണങ്ങളുടെ അളവ് കണ്ടെത്തുന്നതിനായുള്ള വീൻസ് സ്ഥാനാന്തര നിയമം ആവിഷ്കരിച്ചതിന് നോബൽ സമ്മാനം നേടിയ ജെർമൻ ശാസ്ത്രജ്ഞൻ വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ )```
മരണം
```1893 - വെണ്മണി മഹൻ നമ്പൂതിരിപ്പാട് - ( വെൺമണി പ്രസ്താനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളും പൂരപ്രബന്ധം, കവിപുഷ്പമാല,ഭൂതി ബുഷചരിതം തുടങ്ങിയ കൃതികളും മുന്നു ആട്ടകഥകളും തുള്ളലും രചിച്ച വെൺമണി മഹൻ നമ്പൂതിരിപ്പാട് )
1977 - ചിറക്കൽ ടി ബാലകൃഷ്ണൻ നായർ - ( ചരിത്രകാരനും, ഫോക്‌ലോർ പ്രവർത്തകനും, നാടൻപാട്ടു പ്രചാരകനുമായിരുന്ന ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ )
2013 -റുസി ഫ്രംറോസ് സുർത്തി - ( ഇൻഡ്യക്ക് വേണ്ടി 26 ടെസ്റ്റ് മാച്ചുകൾ കളിച്ച ലെഫ്റ്റ് ആം സ്പിൻ ബോളർ റുസി ഫ്രാംറോസ് സുർത്തി )
2014 - അഞ്ജലി ദേവി - ( തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് ഭാഷകളില്‍ മുന്നൂറ്റിയമ്പതോളം ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള അഭിനേത്രിയും നിര്‍മാതാവുമായ അഞ്ജലിദേവി )
2016 - ജെ ആർ എഫ് ജേക്കബ് - ( 36 വർഷം നീണ്ടുനിന്ന തന്റെ സൈനികസേവനത്തിൽ രണ്ടാം ലോകമഹായുദ്ധത്തിലും 1965 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലും പങ്കെടുക്കുകയും, 1971 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യൻ സേനയുടെ കിഴക്കൻ കമാണ്ടിനെ വിജയത്തിലേക്കു നയിക്കുകയും പിന്നീട് ഗോവയുടെയും പഞ്ചാബിന്റെയും ഗവർണർ പദവി വഹിക്കുകയും ചെയ്ത ലെഫ്റ്റനന്റ് ജനറൽ ജേക്കബ് ഫർജ് റാഫേൽ എന്ന ജെ ആർ എഫ് ജേക്കബ് )
1864 - സ്റ്റീഫൻ ഫോസ്റ്റർ - ( ഇരുനൂറിലേറെ ഗാനങ്ങൾ രചിച്ച തിൽ മിക്ക ഗാനങ്ങളും 150 വർഷങ്ങൾക്കിപ്പുറവും വളരെ ജനകീയമായി നിലകൊള്ളുന്ന അമേരിക്കൻ സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സ്റ്റീഫൻ ഫോസ്റ്റർ )
1941 - ജെയിംസ് ജോയിസ് - ( യൂളിസീസ്, ഫിന്നെഗൻസ് വേക്ക് ആത്മകഥാ സ്പർശമുള്ള എ പോർട്രെയിറ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യങ്ങ് മാന്‍ എന്നീ നോവലുകള്‍ എഴുതി 20-ആം നൂറ്റാണ്ടിലെ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ എഴുത്തുകാരിൽ ഒരാളായിരുന്ന ജെയിംസ് അഗസ്റ്റിൻ അലോഷ്യസ് ജോയ്സ് എന്ന ജെയിംസ് ജോയ്സ് )```
➡ മറ്റു പ്രത്യേകതകൾ
⭕ _മംഗോളിയ: ഭരണഘടന ദിനം_
⭕ _ടോഗോ: വിമോചന ദിനം_
⭕ _ഇന്ത്യ : ലോഹ്റി (പഞ്ചാബ്, ഹരിയാണ, ഹിമാചൽ), ഭോഗി (ആന്ധ്ര, തമിഴ്നാട്), ഉരുക്ക ( ബിഹു വിന്റെ തലേന്ന് ആസാമിലെ ഉത്സവം )_