ചരിത്രത്തിൽ ഇന്ന്
〰〰〰〰〰〰〰
*ഇന്ന് ജനുവരി 03 ( ധനു 18) ചരിത്രത്തിൽ ഇന്നിന്റെ പ്രേത്യകതകൾ*
♻🔅♻🔅♻🔅♻🔅♻🔅♻🔅♻🔅♻
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 3 വർഷത്തിലെ 3-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 362 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 363)*
*🌹 ദിനാചരണങ്ങൾ*
*🔹ജപ്പാൻ: ഹക്കോ സാകി അമ്പലത്തിൽ താമസസേരി ഉത്സവം*
*🔹പാനീക്കുഴൽ ദിനം*
*🔹സുമാത്ര- വൃക്ഷോത്സവം*
*🌹ചരിത്ര സംഭവങ്ങൾ*
*🌏1413 – ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു.*
*🌏1496- ഫ്ലയിങ് മെഷീൻ പറത്താനുള്ള ഡാവിഞ്ചിയുടെ ശ്രമം പരാജയപ്പെട്ടു.*
*🌏1510 – പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട്ആക്രമിച്ചു*.
*🌏1521 – ലിയോ പത്താമൻ മാർപ്പാപ്പ മാർട്ടിൻ ലൂതറെ കത്തോലിക്ക സഭയിൽ നിന്നും പുറത്താക്കി. പതിനാറാം നൂറ്റാണ്ടിലെ മതനവീകരണത്തിനു ഇതു തുടക്കം കുറിച്ചു*
*🌏1653 - ഉദയംപേരൂർ സുന്നഹദോസിലെടുത്ത നയങ്ങളിൽ പ്രതിഷേധിച്ച് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിൽ കൂനൻകുരിശ് സത്യപ്രതിജ്ഞ എടുത്തു.*
*🌏1750 - മാർത്താണ്ഡവർമ്മ അനിഴം തിരുനാൾ മഹാരാജാവ് തൃപ്പടിദാനം നടത്തി*
*🌏1760 - വീരപാണ്ഡ്യ കട്ടബൊമ്മൻ തമിഴ്നാട്ടിൽ പാഞ്ചാലൻകുറിച്ചിയിൽ ജനിച്ചു*
*🌏1777 – അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺപ്രിൻസ് ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി*
*🌏1840 - കുഷ്ഠരോഗികൾക്കായി ജീവിതം സമർപ്പിച്ച ഫാദർ ഡാമിയൻ ബെൽജിയത്തിലെ ഡ്രിമെല്ലു ഗ്രാമത്തിൽ ജനിച്ചു*
*🌏1888 - അമേരിക്കക്കാരനായ മാർവിൻ സ്റ്റോൺ ആധുനിക ഡ്രിങ്കിങ് സ്ട്രാ രൂപകല്പന ചെയ്തു.*
*🌏1899 – ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് ദ ന്യൂയോർക്ക് ടൈംസിന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു*
*🌏1903 - തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന് ബ്രിട്ടീഷ് ചക്രവർത്തി 'നൈറ്റ് ഗ്രാൻഡ് കമാൻഡർ ഓഫ് ദ മോസ്റ്റ് എമ്മിനന്റ് ഓർഡർ ഓഫ് ദ ഇന്ത്യൻ എമ്പയർ' എന്ന ബഹുമതി നൽകി*
*🌏1919- റൂഥർഫോർഡ് ആറ്റത്തെ വിഭജിച്ചു*
*🌏1926- മുസ്സോളിനി പാർലമെൻറ് പിരിച്ചുവിട്ട് ഏകാധിപതിയായി*
*🌏1929 - കവിയും സാംസ്കാരിക പ്രവർത്തകനുമായ പുനലൂർ ബാലൻ ജനിച്ചു.*
*🌏1952 - ഇന്ത്യ കുടുംബാസുത്രണ പദ്ധതി ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യമായി മാറി*
*🌏1958-വെസ്റ്റിൻഡീസ് ഫെഡറേഷൻ രൂപീകരിച്ചു*
*🌏1961 - ക്യൂബയുമായി അമേരിക്ക നയതന്ത്ര ബന്ധം വിച്ഛേദിച്ചു*
*🌏1962- പോപ് ജോൺ പോൾ ഇരുപത്തിമൂന്നാമൻ ഫിദൽ കാസ്ട്രോയെ സഭയിൽ നിന്നും പുറത്താക്കി.*
*🌏1993 - അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷും റഷ്യൻ പ്രസിഡണ്ട് ബോറീസ് യെൽസിനും സംയുക്തമായി മോസ്കോയിൽ അണുവായുധ നിയന്ത്രണ കരാറിൽ ഒപ്പിട്ടു*
*🌏2002 - രണ്ടുദിവസം നീണ്ടുനിന്ന ഒന്നാം മാറാട് കലാപം.*
*🌏2002 - സഖാവ് ഇ.എം.എസിൻറെ ഭാര്യ ആര്യ അന്തർജ്ജനം തിരുവനന്തപുരത്ത് അന്തരിച്ചു*
*🌏2004 - അമേരിക്കൻ ബഹിരാകാശ വാഹനമായ സ്പിരിറ്റ് ചൊവ്വാ ഗ്രഹത്തിലിറങ്ങി.*
*🌏2006 - താജ്മഹൽ ആധുനിക സപ്തമഹാത്ഭുത പട്ടികയിൽ സ്ഥാനം പിടിച്ചു.*
*🌏2015 - വടക്കുകിഴക്കൻ നൈജീരിയയിൽ ബോക്കോ ഹറാം തീവ്രവാദികൾ ബാഗ പട്ടണം തകർത്തതിനെ തുടർന്ന് രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു*
*🌏2018 - ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് (30,000 രൂപ)അയ്മനം ജോണിന്*
*🌹ജൻമദിനങ്ങൾ*
*♦ബി.സി106: സിസറോ* - പുരാതനറോമിലെ ദാർശനികനും, രാഷ്ട്രതന്ത്രജ്ഞനും, അഭിഭാഷകനും, പ്രഭാഷകനും, രാഷ്ട്രമീമാംസകനും, രാജസാമാജികനും (Consul), ഭരണഘടനാവിശാരദനും ആയിരുന്നു മാർക്കസ് തുളിയസ് സിസറേ. (ബി.സി. 106 ജനുവരി 3 -ബി.സി. 43 ഡിസംബർ 7)
*♦1753 : കേരളവർമ്മ പഴശ്ശിരാജ* - കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ.
*♦1730 : വേലു നച്ചിയാർ* - ഝാൻസി റാണിക്കും മുമ്പേ 1780 ൽ ഒരു ചെറു സൈന്യത്തെ കെട്ടിപ്പടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയ തമിഴ്നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്നു വേലു നച്ചിയാർ. (1730 ജനുവരി 3-1796 ഡിസംബർ 25),
*♦1760 : വീരപാണ്ട്യ കട്ടബൊമ്മന്* - പചാളന്‍കുറിച്ചിയുടെ രാജാവും ബ്രിടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മേല്കൊയ്മയെ നിരാകരിക്കുകയും പുതുകോട്ടൈ രാജാവായിരുന്ന വിജയ രഘുനാഥ തോണ്ടമാന്‍ ഒറ്റുകൊടുത്തതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയും തൂക്കി കൊല്ലപ്പെടുകയും ചെയ്ത സേനാനിയായിരുന്നു വീരപാണ്ട്യ കട്ടബൊമ്മൻ. (3 ജനുവരി 1760-16 ഒക്ടോബര്‍ 1799)
*♦1840 : ഫാദർ ഡാമിയൻ* - ലോകമെങ്ങുമുള്ള ക്രിസ്ത്യാനികള്‍ സ്വർഗ്ഗീയ മദ്ധ്യസ്ഥൻ ആയി കരുതപ്പെടുന്ന വിശുദ്ധ പദവിയാല്‍ ആദരിക്കപ്പെട്ട വൈദികനായിരുന്നു ജോസഫ് ഡെ വ്യുസ്റ്റർ എന്ന ഫാദർ ഡാമിയൻ. (ജനുവരി 3, 1840 – ഏപ്രിൽ 15, 1889)
*♦1843 : സാവിത്രി ഫൂലെ* - മഹാരാഷ്ട്രയിൽ അധഃസ്ഥിതരുടെ വിമോചനത്തിനായി നിരന്തരം ഇടപെട്ട സാമൂഹ്യ പ്രവർത്തകയായിരുന്നു സാവിത്രി ഫൂലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും ഉന്നതിക്കായും സധീരം പോരാടിയ ഇവർ ജ്യോതിറാവു ഫൂലെയുടെ പത്‌നിയാണ്.
*♦1883 : ക്ലെമന്റ് അറ്റ്ലി* - ബ്രിട്ടീഷ് രാഷ്ട്രീയ നേതാവും പ്രധാനമന്ത്രിയും ആയിരുന്നു.
*♦1892 : ജെ.ആർ.ആർ. റ്റോൾകീൻ* - ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ സി.ബി.ഇ (ജനുവരി 3 1892 – സെപ്റ്റംബർ 2 1973) ഒരു ഇംഗ്ലീഷ് ഫിലോളജിസ്റ്റും എഴുത്തുകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു
*♦1927 : ജാനകി ബല്ലഭ് പട്നായിക്* - ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ് ജാനകി ബല്ലഭ് പട്നായിക് .
*♦1929 : പുനലൂർ ബാലൻ* -കവിയും ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനുമായിരുന്നു പുനലൂർ ബാലൻ. (3 ജനുവരി 1929 – 19 മാർച്ച് 1987)
*♦1930 : പുത്തേഴത്ത് ഭാസ്ക്കരമേനോൻ* - കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നിര്‍വ്വഹിച്ച പ്രശസ്‌ത തര്‍ജ്ജമയെ അടിസ്‌ഥാനമാക്കി മഹാഭാരത സംഗ്രഹം എഴുതിയ സാഹിത്യകാരനാണ് പുത്തേഴത്ത് ഭാസ്ക്കരമേനോൻ. ( 3 ജനുവരി 1930- 2007)
*♦1938 : ജസ്വന്ത് സിങ്* - ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പാർലമെന്റ് അംഗവുമാണ് ജസ്വന്ത് സിംഹ് .
*♦1944 : വി ഡി രാജപ്പൻ* - ഹാസ്യ കഥാപ്രസംഗികൻ ,പാരഡി ഗാനങ്ങൾ ആലപിച്ച് ജനശ്രദ്ധ നേടിയ ആളും നൂറോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത നടനാണ് വേലിക്കുഴിയിൽ ദേവദാസൻ രാജപ്പൻ എന്ന വി.ഡി രാജപ്പൻ. (ജനുവരി 3, 1944- മാർച്ച് 24, 2016).
*♦1955 : സത്യൻ അന്തിക്കാട്.* - പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവും ഒപ്പം നല്ല ഒരു കർഷകനും കൂടിയാണ് സത്യൻ അന്തിക്കാട്.
*♦1979 : ഗുൽ പനാഗ്* - ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും മുൻ മിസ്സ്. യൂണിവേഴ്സും ആണ് ഗുൽ പനാഗ്.
*🌹സ്മരണകൾ*
*🔸1871 : കുര്യാക്കോസ് ഏലിയാസ് ചാവറ* - കുര്യാക്കോസ് ഏലിയാസ് ചാവറ അഥവാ ചാവറയച്ചൻ .സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.
*🔸2002 : സതീശ് ധവൻ* - ഭാരതീയ ബഹിരാകാശ പദ്ധതിയുടെ തലവനും ദ്രവഗതികത്തിൽ ടർബുലൻസ്, ബൗണ്ടറി ലെയർ എന്നീ മേഖലകളിൽ ഗവേഷണം നടത്തുകയും ചെയ്ത ശാസ്ത്രഞ്ജനായിരുന്നു സതീശ് ധവാൻ. (25 സെപ്റ്റംബർ 1920–3 ജനുവരി 2002)
*🔸2002 : ആര്യ അന്തർജനം* - കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ജീവിതപങ്കാളിയായിരുന്നു ആര്യ അന്തർജ്ജനം. (1917 - 2002 ജനുവരി 3)
*🔸2005 : ജ്യോതിന്ദ്രനാഥ് ദീക്ഷിത്* -മുന്‍ഷി പരമു പിള്ളയുടെ മകനും ഫോറിന്‍ സെക്രട്ടറിയും, നാഷണല്‍ സെക്യുരിറ്റി അഡ്വൈസറും കവിയും എഴുത്തുകാരനും ആയിരുന്നു ജ്യോതിന്ദ്രനാഥ് ദീക്ഷിത്. (8ജനുവരി 1936 – 3 ജനുവരി 2005)
*🔸2013 : എം.എസ് ഗോപാലകൃഷ്ണൻ* -കർണാടക - ഹിന്ദുസ്ഥാനി ശൈലികളിൽ ഒരുപോലെ വൈദഗ്ദ്ധ്യം നേടിയ പ്രശസ്തനായ വയലിൻ വിദ്വാനായിരുന്നു എം.എസ് ഗോപാലകൃഷ്ണൻ. (10 ജൂൺ 1931 – 3 ജനുവരി 2013)
http://bit.ly/2Fjhkel
http://bit.ly/35eg6f6