Historical Events | Current Affairs | 10th January



ഇന്നത്തെ പ്രത്യേകതകൾ 

10-01-2020

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

_*ഇന്ന് 2020 ജനുവരി 10, 1195 ധനു 25, 1441 ജമാദുൽ അവ്വൽ 14, വെള്ളി*_  

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴


_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 10 വർഷത്തിലെ 10-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 355 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 356)*_


_➡ *ചരിത്രസംഭവങ്ങൾ*_


```1929 – ടിൻ‌ടിൻ എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.


1949 – അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു.


1989 – അംഗോളയിൽ നിന്നു ക്യൂബൻ സൈന്യം പിൻ‌വാങ്ങാൻ ആരംഭിച്ചു.


1990 – ടൈം ഇൻ‌കോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണ്ണർ രൂപീകൃതമായി.


2000 – അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന്‌ ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.


2007 – ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു.```


_➡ *ജനനം*_


```1940 - യേശുദാസ്‌ - (  ഗാന ഗന്ധർവ്വൻ കെ.ജെ. യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസ്‌ )


1974 - - ഋത്വിക്‌ റോഷൻ - ( ബോളിവുഡ് ചലച്ചിത്ര രംഗത്തെ നായക നടൻ  ഋത്വിക് റോഷൻ )


1938 - ഡൊണാൾഡ്‌ എർവിംഗ്‌ കനൂത്ത്‌ - ( ഗണിതശാസ്ത്ര സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും കമ്പ്യൂട്ടറിൽ ടൈപ്പ് സെറ്റ് ചെയ്യാൻ കഴിയുന്ന ടെക്ക്  എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവായ  ഡൊണാൾഡ് എർവിൻ കനൂത്ത്‌ )


1923 - എം ഐ മാർക്കോസ്‌ -  ( കേരളനിയമസഭയിൽ  കോതമംഗലംനിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച  എം.ഐ. മാർക്കോസ് )


2010 - പുതുപ്പള്ളി രാഘവൻ - ( സ്വാതന്ത്ര്യസമരസേനാനിയും  കമ്മ്യൂണിസ്റ്റ് നേതാവും, കേരള പത്രപ്രവർത്തന ചരിത്രം, എന്‍റെ  വിപ്ലവ സ്മരണകൾ  (4 ഭാഗം), മോപ്പസാങിന്റെ ചെറുകഥകൾ,  ടോൾസ്റ്റോയിയുടെ ചെറുകഥകൾ, പാസ്പോർട്ടില്ലാത്ത പാന്ഥൻ, ഗോഖലെ (ജീവചരിത്രം),തിലകൻ (ജീവചരിത്രം) തുടങ്ങിയ കൃതികള്‍ രചിച്ച  സാഹിത്യകാരനുമായിരുന്ന പുതുപ്പള്ളി രാഘവൻ )


1920 - ആർ എം മനക്കലാത്ത്‌ - ( പത്രപവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്യവാഗ്മിയും   താമ്രപത്രത്തിനർഹനായ സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്ന ആർ എം മനയ്ക്കലാത്ത് എന്ന രാമൻകുട്ടി മേനോൻ )


1923 - ഒളപ്പമണ്ണ - (  മലയാ‍ളത്തിലെ പ്രശസ്തനായ കവി ഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട്‌ )


1911 - പി വി കൃഷ്ണൻ നായർ - ( മഹാരാജാസ് കോളേജ് അദ്ധ്യാപകനും നീരുപകനും സാഹിത്യകാരനും ആയിരുന്ന പി വി കൃഷ്ണൻ നായർ )


1911 - ബിനോദ്‌ ബിഹാരി ചൗധരി - ( ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന മുന്നേറ്റമായ ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ  നായകരിൽ ഒരാളും വിപ്ലവകാരി യുമായിരുന്ന ബംഗ്ലാദേശിലെ  ബിനോദ് ബിഹാരി ചൗധരി )


1933 - ഗുർദയാൽ സിംഗ്‌ - ( പതിനഞ്ചു നോവലുകൾ, പത്തു ബാലസാഹിത്യകൃതികൾ, ഒരു നാടകം, ഒരു ഏകാങ്ക നാടകം എന്നിവ രചിച്ചിച്ച ജ്ഞാനപീഠ പുരസ്ക്കാര ജേതാവായ പഞ്ചാബി സാഹിത്യകാരൻ ഗുർദയാൽ സിംഗ്‌ )


.1886 - ജോൺ മത്തായി - ( നെഹ്രു മന്ത്രിസഭയിൽ ധനകാര്യ മന്ത്രി ആയിരുന്ന ജോൺ മത്തായി )```


_➡ *മരണം*_


```1917 - പരവൂർ വി കേശവൻ ആശാൻ - ( കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പാതാളരാമായണം ആട്ടക്കഥ, പതിവ്രതാധർമം കിളിപ്പാട്ട്  തുടങ്ങിയ കൃതികൾ രചിക്കുകയും,  സുജനാനന്ദിനി എന്ന പത്രം ആരംഭിക്കുകയും,  സമുദായ പരിഷ്കർത്താവും പണ്ഡിതകവിയും, ചികിത്സകനും, പത്രപ്രവർത്തകനും ആയിരുന്ന  പരവൂർ വി. കേശവനാശാൻ )


1956 - കണ്ടത്തിൽ മാർ അഗസ്തീനോസ്‌ - ( ഇന്ത്യയിലെ സുറിയാനി കത്തോലിക്കരിലെ    മുഖ്യവിഭാഗമായ സിറോ-മലബാർ സഭയുടെ മെത്രാപ്പോലീത്താ പദവിയിൽ വാഴ്ചനടത്തിയ ആദ്യത്തെ വ്യക്തി ആയിരുന്ന കണ്ടത്തിൽ മാർ ആഗസ്തീനോസ്‌ )


2010 - ഡോ കെ എം പ്രഭാകര വാര്യർ - ( ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയും,വിവിധ സർവകലാ ശാലകളുടെ വിദഗ്ദ്ധസമിതികളിലും   യു.ജി.സി., യു.പി.എസ്.സി.എന്നീ  അഖിലേന്ത്യാ സമിതികളിലും  മദ്രാസ് ഫിലിം സെൻസർ ബോർഡ് ഉപദേശക സമിതിയിലും  അംഗവുമായിരുന്ന  ഡോ.കെ. എം. പ്രഭാകര വാരിയർ )


1966 - പി എസ്‌ നടരാജപിള്ള - ( പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനുംധനകാര്യവിദഗ്ദ്ധനും ധനകാര്യമന്ത്രിയും  എം.പി യും, ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യവും  ഉണ്ടായിരുന്ന പി.എസ്. നടരാജപിള്ള )


2015 - ഹഫ്സ - (  മാ , സാരസ്വതം ,സ്വപന ജീവിയുടെ ആത്മകഥ,,സ്ത്രീക്കനൽ,ദാന്തൻ  തുടങ്ങിയ നോവലുകള്‍ രചിച്ച മലയാളത്തിലെ ഒരു നോവലിസ്റ്റും വിവർത്തകനുമായിരുന്ന കെ. മുഹമ്മദ് ഹാശിം എന്ന  ഹഫ്സ  )


2016 - വി ആർ ഗോപാലകൃഷ്ണൻ - ( കൗതുകവാർത്തകൾ , വന്ദനം , ചക്കിക്കൊത്ത ചങ്കരൻ , ചെപ്പ് ,  ധീം തരികിട തോം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതുകയും,  കാക്ക ത്തൊള്ളായിരം, ഭാര്യ, കാഴ്ച്ചയ്ക്കപ്പുറം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത വി.ആർ. ഗോപാലകൃഷ്ണൻ )


1957 -ഗബ്രിയേല മിസ്ത്രൽ - ( ലാറ്റിൻ അമേരിക്കക്ക് സാഹിത്യത്തിനുളള ആദ്യത്തെ നോബൽ സമ്മാനം നേടിക്കൊടുത്ത ചിലിയൻ കവയിത്രിയായിരുന്ന ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂസിലാ ഗൊദോയ് അൽകായേഗ ).


1997 - ബാരൺ ടോഡ്‌ - ( ന്യൂക്ലിയോടൈഡ്സ് , ന്യൂക്ലിയൊ സൈഡ്‌സ്, തുടങ്ങിയവയുടെ രൂപഘടനയും നിർമ്മാണ പ്രക്രീയയും പഠിക്കാൻ ഗവേഷണം നടത്തുകയും നോബൽ പുരസ്ക്കാരം നേടുകയും ചെയ്ത ബ്രിട്ടീഷ് ബയോകെമിസ്റ്റ് അലക്സാണ്ടർ റോബെർട്ടസ് ടോഡ് എന്ന ബാരൺ ടോഡ്‌ )```


➡ *മറ്റു പ്രത്യേകതകൾ*

⭕ _പരുന്തുകളുടെ സംരക്ഷണ ദിനം_

 ⭕ _ലോക ഹിന്ദി ദിനം_
_( സെപ്റ്റംബർ 14- ദേശീയ ഹിന്ദി ദിവസ്‌ )_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.