പി.എസ്.സി മെമ്മറി കോഡ്സ്
പഞ്ച മഹാസമുദ്രങ്ങൾ
*കോഡ് :- PAISA*
P - പസഫിക് സമുദ്രം (ശാന്ത മഹാസമുദ്രം)
A - അറ്റ്ലാൻറിക് സമുദ്രം
I - ഇന്ത്യൻ സമുദ്രം
S - സതേൺ സമുദ്രം
A - ആർട്ടിക് സമുദ്രം
*പസഫിക് സമുദ്രം*
ഏറ്റവും വലിയ സമുദ്രം പസഫിക് ആണ്. ഏറ്റവും കൂടുതൽ ആഴമുള്ളതും പസഫിക്കിനാണ്. ത്രികോണാകൃതിയിലുള്ള സമുദ്രം ആണിത്.
*അറ്റ്ലാൻറിക് സമുദ്രം*
ഏറ്റവും കൂടുതൽ വാണിജ്യപ്രാധാന്യമുള്ള സമുദ്രം. ഇംഗ്ലീഷ് അക്ഷരം 'S' ന്റെ ആകൃതിയിലുള്ള സമുദ്രം. ചാളക്കടൽ എന്നും അറിയപ്പെടുന്നു.
*ഇന്ത്യൻ സമുദ്രം*
ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഉൽഭവിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നാണ്.മൗറീഷ്യസിനെ ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്തെന്ന് വിളിക്കുന്നു. ഒരു രാജ്യത്തിൻറെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണിത്.
*സതേൺ സമുദ്രം*
ദക്ഷിണ സമുദ്രം അഥവാ അൻറാർട്ടിക്ക് സമുദ്രം എന്നറിയപ്പെടുന്നു.
*ആർട്ടിക് സമുദ്രം*
ഏറ്റവും ചെറിയ സമുദ്രം. ഇംഗ്ലീഷ് അക്ഷരം 'D' യുടെ ആകൃതിയിൽ കാണപ്പെടുന്നു.