Hindu Mythology Related Questions
1.ആദികാവ്യം എന്ന് പേരില്‍ അറിയപ്പെടുന്ന ഇതിഹാസം ഏത് ?
Ans : വാത്മീകി രാമായണം
2.ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര് ?
Ans : വാത്മീകി മഹര്‍ഷി
3.സാധാരണയായി കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്ന
ഗ്രന്ഥം ഏത് ?
Ans : അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
4.അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര് ?
Ans : തുഞ്ചത്തെഴുത്തച്ഛന്‍
5.അധ്യാത്മരാമായണത്തില്‍ ആദ്യത്തെ കാണ്ഡത്തിന്‍റെ പേര്
എന്ത് ?
Ans : ബാലകാണ്ഡം
6.അധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദത്തോട്
കൂടിയാണ് ?
Ans : ശ്രീരാമാ രാമ! രാമ!
7.അദ്ധ്യാത്മരാമായണം ആര് തമ്മിലുള്ള സംവാദമായിട്ടാണ്
രചിക്കപ്പെട്ടീട്ടുള്ളത് ?
Ans : ഉമാമഹേശ്വരന്‍മാര്‍
8.അധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ് ?
Ans : സംസ്കൃതം
9.വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ?
Ans : ശ്രീനാരദമഹര്‍ഷി
10.വാത്മീകിക്ക് ഏതു നദിയില്‍ സ്നാനത്തിനുപോയപ്പോള്‍ ആണ്
കാട്ടാളന്‍ ക്രാൌഞ്ചപക്ഷിയെ വധിച്ചത് കാണാന്‍ ഇടയായത് ?
Ans : താമസ്സാനദി