Oceans - Memory Code to Remember Oceans


PSC Memory Codes to Remember Oceans


Oceans are vast bodies of saltwater that cover more than 70% of the Earth's surface. They are home to a diverse array of marine life and play a vital role in regulating the planet's climate.

There are five oceans in the world: the Atlantic, Pacific, Indian, Southern (or Antarctic), and Arctic. The Pacific Ocean is the largest and deepest of all the oceans, while the Arctic Ocean is the smallest and shallowest.

Oceans play a critical role in the Earth's climate by regulating temperature and influencing weather patterns. They absorb heat from the sun and distribute it throughout the planet, helping to moderate global temperatures. Oceans also store large amounts of carbon dioxide, which helps to regulate the Earth's atmosphere.

The oceans are home to an incredible variety of marine life, including fish, whales, dolphins, sharks, and turtles. Many of these species are threatened by overfishing, pollution, and climate change, which can alter their habitats and affect their ability to survive.

Human activities also have a significant impact on the oceans. Pollution from oil spills, plastic waste, and other forms of debris can harm marine life and disrupt delicate ecosystems. Climate change is causing sea levels to rise and ocean temperatures to increase, which can lead to more frequent and severe storms, flooding, and coastal erosion.

Despite these challenges, there are many efforts underway to protect and preserve the oceans. Conservation efforts include the establishment of marine protected areas, reducing plastic waste and improving waste management practices, and promoting sustainable fishing practices.

പി.എസ്.സി മെമ്മറി കോഡ്സ്

70 ശതമാനത്തോളം ഭൂമിയിൽ സമുദ്രങ്ങൾ ആണ്. ഭൂമിയിൽ അഞ്ചു മഹാസമുദ്രങ്ങൾ ആണ് ഉള്ളത് . ഓരോ മഹാസമുദ്രങ്ങളെയും നമുക്ക് ഇവിടെ വളരെ ചുരുക്കി ഒന്ന് നോക്കാം 

പഞ്ച മഹാസമുദ്രങ്ങൾ



കോഡ്:- PAISA

P - പസഫിക് സമുദ്രം (ശാന്ത മഹാസമുദ്രം)

A - അറ്റ്ലാൻറിക് സമുദ്രം

I - ഇന്ത്യൻ സമുദ്രം

S - സതേൺ സമുദ്രം

A - ആർട്ടിക് സമുദ്രം

പസഫിക് സമുദ്രം


ഏറ്റവും വലിയ സമുദ്രം പസഫിക് ആണ്. ഏറ്റവും കൂടുതൽ ആഴമുള്ളതും പസഫിക്കിനാണ്. ത്രികോണാകൃതിയിലുള്ള സമുദ്രം ആണിത്. മരിയാന ട്രേഞ്ച് ലോകത്തിലെ ഏറ്റവും അഴകൂടിയ ഭാഗം സ്ഥിതി ചെയ്യുന്നത് പസിഫിക് മഹാസമുദ്രത്തിലാണ്. ഇന്ന് അറിയപ്പെടുന്നതിൽ ഏറ്റവും ആഴത്തിൽ ഉള്ള സ്ഥലം challenger deep സ്ഥിതിചെയ്യുന്നത് മരിയാന ട്രെഞ്ചിലാണ് ഇത് ഏകദേശം സമുദ്രനിരപ്പിൽ നിന്നും 36,000  അടി താഴെ ആണ് 


അറ്റ്ലാൻറിക് സമുദ്രം


ഏറ്റവും കൂടുതൽ വാണിജ്യപ്രാധാന്യമുള്ള സമുദ്രം. ഇംഗ്ലീഷ് അക്ഷരം 'S' ന്റെ ആകൃതിയിലുള്ള സമുദ്രം. ചാളക്കടൽ എന്നും അറിയപ്പെടുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മഹാസമുദ്രം ആണ് അറ്റ്ലാന്റിക് മഹാസമുദ്രം. ടൈറ്റാനിക് കപ്പൽ ദുരന്തം സംഭവിച്ചത് അറ്റ്ലാന്റിക് സമുദ്രത്തിൽ  ആണ് 

ഇന്ത്യൻ സമുദ്രം


ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഉൽഭവിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നാണ്.മൗറീഷ്യസിനെ  ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്തെന്ന് വിളിക്കുന്നു. ഒരു രാജ്യത്തിൻറെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണിത്. ഇന്ത്യൻ മഹാസമുദ്രമാണ് ലോകത്തിലെ മൂന്നാമത്തെ വലിയ മഹാസമുദ്രം. ഇന്ത്യൻ മഹാസമുദ്രമാണ് ഹംപ്ബാക്ക് തിമിംഗലങ്ങൾ വളരുന്ന ഏറ്റവും വലിയ സമുദ്രം. ഏറ്റവും കൂടുതൽ എണ്ണ ഖനി ഉള്ളതും ഇന്ത്യൻ മഹാസമുദ്രത്തിലാണ് അതുകൊണ്ടുതന്നെ എണ്ണ ചോർച്ച മിക്കപ്പോഴും അവിടെ ഉള്ള ജീവികൾക്ക് ഒരു വലിയ ഭീഷണി ആണ് 

സതേൺ സമുദ്രം


 ദക്ഷിണ സമുദ്രം അഥവാ അൻറാർട്ടിക്ക് സമുദ്രം എന്നറിയപ്പെടുന്നു. ഏറ്റവും അവസാനം കണ്ടുപിടിച്ചതും നാലാമത്തെ വലിയ മഹാസമുദ്രവും ആണ് സതേൺ മഹാസമുദ്രം. സതേൺ മഹാസമുദ്രം മൂന്നു മഹാസമുദ്രങ്ങളുമായും അതിർത്തി പങ്കുവെക്കുന്നു ഏതൊക്കെ എന്നുവച്ചാൽ പസിഫിക്, അറ്റ്ലാന്റിക് പിന്നെ ഇന്ത്യൻ മഹാസമുദ്രമായും. ലോകത്തിലെ ഏറ്റവും വലിയ പെൻഗിന് വർഗമായ emperor penguin സതേൺ മഹാസമുദ്രത്തിലുള്ള മഞ്ഞിൽ ആണ് ജീവിക്കുന്നത്. ഏറ്റവും തണുത്തുറഞ്ഞ മഹാസമുദ്രമാണ് സതേൺ മഹാസമുദ്രം

ആർട്ടിക് സമുദ്രം


 ഏറ്റവും ചെറിയ സമുദ്രം. ഇംഗ്ലീഷ് അക്ഷരം 'D' യുടെ  ആകൃതിയിൽ കാണപ്പെടുന്നു.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.